IndiaNEWS

ജയിലില്‍ കഴിയുന്ന ആംആദ്മി മന്ത്രിക്ക് മസാജ്, വി.വി.ഐ.പി പരിഗണന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വി.വി.ഐ.പി സൗകര്യങ്ങളെന്ന് ബിജെപി ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ബി.ജെ.പി പുറത്തുവിട്ടു. ജെയിനിന് വി.വി.ഐ.പി പരിഗണന നല്‍കിയതിന് തിഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍, ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരേ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജയിലിനുള്ളില്‍ ഹെഡ് മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലില്‍ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയില്‍ നല്‍കിയിരുന്നു.

2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. മേയ് 30 നാണ് ജെയിനെ അറസ്റ്റ് ചെയ്തത്.

 

 

Back to top button
error: