CrimeNEWS

പ്രണയം നടിച്ച് വിദ്യാര്‍ഥിനിയുടെ നഗ്‌നവിഡിയോ പകര്‍ത്തി കൈമാറി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനില്‍ നന്ദു എന്ന് വിളിക്കുന്ന ആകാശ് (24) നെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സ്വകാര്യ ബസ് ഡ്രൈവറായ ആകാശ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കി നഗ്‌നവീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയായിരുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ആകാശ് നിരവധി സ്ത്രീകളുമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ശേഖരിച്ച്പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

Back to top button
error: