KeralaNEWS

ട്രെയിനിൽ ലൈംഗികാതിക്രമം: യുവാവ്‌ പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.
കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് (20) റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം.
യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ ചേർന്ന് പിടികൂടി കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ ​റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: