CrimeNEWS

ചൊവ്വാദോഷം പരിഹരിക്കാന്നെ പേരില്‍ രണ്ടുപവന്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാദോഷം മാറാന്‍ പൂജ നടത്തണമെന്നു രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച് രണ്ടുപവന്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് തുളസീമന്ദിരത്തില്‍ ശ്യാംകുമാറിനെ (35) ആണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

അമ്പലപ്പുഴ കരുമാടി സ്വദേശിയാണു തട്ടിപ്പിനിരയായത്. അഞ്ചുമാസം മുന്‍പാണു സംഭവം. ഫെയ്‌സ്ബുക്കിലൂടെയാണു യുവതിയുമായി സൗഹൃദത്തിലായത്. പിന്നീട്, വീട്ടുകാരുമായും അടുപ്പത്തിനുശ്രമിച്ചു. തുടര്‍ന്നിയാള്‍ കരുമാടിയിലെ വീട്ടിലെത്തി. വിവാഹത്തിനു തടസ്സമായ ചൊവ്വാദോഷം മാറാന്‍ സ്വര്‍ണപ്പാദസരം പൂജിക്കണമെന്നു പറഞ്ഞു. പാദസരം കൈക്കലാക്കിയശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

യുവതിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇടുക്കി കട്ടപ്പനയില്‍നിന്നാണു പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കതിരേ സമാനസ്വഭാവമുള്ള തട്ടിപ്പിനു തിരുവനന്തപുരത്തും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

 

Back to top button
error: