IndiaNEWS

മുംബൈ – പൂണെ ഹൈവേയിൽ കാറപകടം;5 പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈ – പൂണെ ഹൈവേയിലുണ്ടായ കാറപകടത്തിൽ അഞ്ച് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
പുണെയിൽ നിന്ന് മുംബൈയിലേക് പോവുകയായിരുന്ന മാരുതി സുസുക്കി എർട്ടിഗ കാർ ട്രക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. രാത്രി 11.30 ഓടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന നാലു​പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാർ പൂർണമായും തകർന്നു. പരിക്കേറ്റ നാലുപേരെയും എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം പുരുഷൻമാരാണ്. പരിക്കേറ്റവരിൽ ഒരാൾ സ്ത്രീയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഖൊപോളിക്കടുത്താണ് അപകടമുണ്ടായത്. കാർ നിയ​ന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.

Back to top button
error: