പാ ലക്കാട്: പുതുപ്പള്ളിത്തെരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
പൂളക്കാട് മുനവറ നഗറില്‍ അബ്ബാസിന്‍റെ മകള്‍ ഫര്‍ഹാന(16) ആണ് മരിച്ചത്.അല്‍ബത്തൂല്‍ മുനവറ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നതിന് തയ്യാറാകാന്‍ മുറിയില്‍ കയറിയ ഫര്‍ഹാനയെ വൈകിയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടൗണ്‍ സൗത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഉമ്മ: സബീന. സഹോദരങ്ങള്‍: അന്‍സാര്‍, സന്‍സീര്‍.