
എരുമേലി: ഹൃദയാഘാതത്തെ തുടർന്ന് കാറിനുള്ളിൽ യുവാവിന് ദാരുണ മരണം.
ചാത്തൻതറ സ്വദേശിയും കൂവപ്പള്ളി ഗവ. ടെക്നിക്കൽ സ്കൂൾ ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്‌ട്രേറ്റർ അദ്ധ്യാപകനുമായ ചാത്തൻതറ ഓമണ്ണിൽ ഷെഫി യൂസഫ് (33) ആണ് മരണപ്പെട്ടത്.
എരുമേലി ചരളയിൽ ഇന്ന് രാവിലെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. സ്റ്റാർട്ടിങ്ങിൽ റോഡിൽ കാർ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ ബോധരഹിതനായ നിലയിൽ യുവാവിനെ കാണുകയായിരുന്നു.
കാർ പൂർണമായും ലോക്ക് ചെയ്ത നിലയിലായിരുന്നതിനാൽ ഗ്ലാസ് ഉടച്ച് യുവാവിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.






