IndiaNEWS

ക്ഷേത്രത്തിൽ മോക്ഷണം നടത്തിയെന്ന് ആരോപിച്ച് പത്തു വയസ്സുകാരിയെ തല്ലിക്കൊന്നു

ചെന്നൈ : ക്ഷേത്രത്തിൽ മോക്ഷണം നടത്തിയെന്ന് ആരോപിച്ച് പത്തു വയസ്സുകാരിയെ തല്ലിക്കൊന്നു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ കുടുംബമായി ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന ആറംഗസംഘത്തെ  കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങി. കുറച്ചുദൂരമെത്തിയപ്പോള്‍ വാഹനം വളഞ്ഞ നാട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: