NEWS

പത്തനംതിട്ടയിൽ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട : ചിറ്റാറിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ‘സുൽത്താൻ’ ബസാണ് ചിറ്റാറിന് സമീപം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്.
കനത്തമഴയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
.

Back to top button
error: