ലഖ്‌നൗ: ഉത്തര്‍പ്രദേശ് മൊറാദാബാദിലെ വോട്ടര്‍ പട്ടികയില്‍ പാക് യുവതിയുടെ പേര് ഇടംപിടിച്ചതിനെച്ചൊല്ലി വിവാദം. ദീര്‍ഘകാല വിസയില്‍ മൊറാദാബാദിലെ പക്ബറ നഗറില്‍ താമസിക്കുന്ന സബ പര്‍വീണിന്റെ പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പേര് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
2005 ല്‍ മൊറാദാബാദ് സ്വദേശി നദീം അഹമ്മദിനെ വിവാഹം കഴിച്ചതു മുതല്‍ സബ പക്ബറ നഗറിലായിരുന്നു താമസം. 2017 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവതിയു2െ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ചട്ടപ്രകാരം ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ യുവതിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അടുത്തിടെ വോട്ടര്‍പട്ടിക സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ സംഭവം പുറത്തറിഞ്ഞത്. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന ശക്തമാക്കി.