പാലക്കാട്: സ്വന്തം ഉടുമുണ്ട് ഊരി ഇരകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റില്‍. കൊടുമ്പ് സ്വദേശിയായ
വീട്ടമ്മയുടെ പരാതിയില്‍ നാട്ടുകാരനായ വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാല്‍ ‘സ്ഫടികം’ വിഷ്ണു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകളെയാണ് വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ബസിറങ്ങി കാല്‍നടയായി വീട്ടിലേക്ക് പോകുന്ന സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കും. ശേഷം വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. മാനഹാനി ഭയന്ന് പലരും സംഭവ വിവരം പുറത്തു പറഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേര്‍ക്കും വിഷ്ണു തന്‍െ്‌റ ‘ട്രേഡ് മാര്‍ക്ക്’ അതിക്രമം നടത്തി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ സൂചന പിന്തുടര്‍ന്നാണ് പ്രതിയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നേരിട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. പാലക്കാട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.