CrimeNEWS

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു

മലപ്പുറം: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വിമാനത്താവളത്തിലെ നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇവര്‍. സമീപപ്രദേശമായ അയനിക്കാടാണ് താമസിച്ചിരുന്നത്. വാടകവീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നു പോലീസ് പറഞ്ഞു.

 

 

 

 

 

Back to top button
error: