Breaking NewsNEWS

രാജീവ് ഗാന്ധി വധം: നളിനി ഉള്‍പ്പെടെ എല്ലാവരെയും വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി:: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ ആറുപേരെ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുഴുവന്‍ പ്രതികളെയും മോചിപ്പിക്കണമെന്നാണ് ഉത്തരവ്. മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹര്‍ജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചനം തേടുകയാണെങ്കില്‍, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

 

Back to top button
error: