KeralaNEWS

നജീബ് കാന്തപുരത്തിന് തിരിച്ചടി, തടസ്സ ഹര്‍ജി തള്ളി

കൊച്ചി: തെരഞ്ഞെടുപ്പ് കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ.പി.എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമര്‍പ്പിച്ച തടസ്സ ഹര്‍ജി തള്ളിയ ഹൈക്കോടതി, വിശദമായ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി.

തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി.എം മുസ്തഫയുടെ ആവശ്യം. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു.

ഒരു വര്‍ഷത്തിലധികം നീണ്ട നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 വോട്ടിനാണ് പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്.

 

Back to top button
error: