IndiaNEWS

പല്ലെടുക്കാൻ വന്ന യുവതിയോട് ദന്ത ഡോക്ടർ ലൈംഗിക താല്പര്യത്തോടെ പെരുമാറി, സംഭവം നാട്ടിൽ പട്ടായതോടെ ഇദ്ദേഹം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തി ആണെന്ന് സ്ഥിരീകരിച്ചു. ബദിയടുക്കയില്‍ ദന്താശുപത്രി നടത്തുകയായിരുന്നു കൃഷ്ണമൂര്‍ത്തി.

മൃതദേഹം ഛിന്നഭിന്നമായതിനാൽ ഡോക്ടറുടെ അടുത്ത ബന്ധുവും അദ്ദേഹം നടത്തുന്ന ക്ലിനിക്കിലെ കമ്പൗണ്ടറും ഉടുപ്പിയിൽ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ക്ലിനിക്കിൽ നിന്നും പോകുമ്പോൾ ഇദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് കൃഷ്ണമൂർത്തി (57) ആണെന്ന് ബോധ്യപ്പെട്ടത്. ഒന്നുകൂടി ഉറപ്പിക്കുന്നതിന് എംബിബിഎസ് വിദ്യാർഥിയായ മകൾ കൂടി ഉടുപ്പിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത് ബദിയെടുക്ക ടൗണിൽ ഡെന്റൽ ക്ലിനിക് നടത്തിയിരുന്നു ഡോക്ടർ കൃഷ്ണമൂർത്തി, ക്ലിനിക്കിൽ പല്ലിന്റെ ചികിത്സയ്ക്ക് എത്തിയ 32 കാരിയായ  ചികിത്സയ്ക്കിടെ യുവതിയോട് ലൈംഗിക താല്പര്യത്തോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തു എന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ക്ലിനിക്കിൽ എത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. താൻ ആലോചിച്ച് പറയാം എന്നായിരുന്നു അപ്പോൾ ഡോക്ടർ നൽകിയ മറുപടി. ക്ഷമാപണം നടത്താൻ തയ്യാറായില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടാണ് ബന്ധുക്കൾ തിരിച്ചുപോയത്.

രണ്ടു ദിവസത്തിനു ശേഷം ആദ്യം വന്ന അഞ്ചുപേർ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടർ, തനിക്ക് തെറ്റ് പറ്റി എന്നും ക്ഷമിക്കണം എന്നും പറഞ്ഞു. തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പിന്നാലെ നാട്ടുകാര്‍ ക്ലിനിക്കിലേക്കു പ്രതിഷേധം നടത്തുകയും കൃഷ്ണമൂര്‍ത്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കൃഷ്ണമൂര്‍ത്തിയെ കാണാതായത്. ബൈക്കുമെടുത്താണ് ക്ലിനിക്കിൽ നിന്ന് ഇദ്ദേഹം പോയത്. പിന്നീട് കുമ്പള ടൗണിൽ നിന്നും ബൈക്ക് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ബുധനാഴ്ച ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച്‌ കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.

ഡോക്ടറുടെ ഭാര്യയുടെ പരാതിയിൽ മാൻ മീറ്റിങ്ങിനു കേസെടുത്ത ബദിയടുക്ക പോലീസ് ഡോക്ടറെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തു. ഡോക്ടറുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണസഭ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Back to top button
error: