CrimeNEWS

വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചു; ഒടുവില്‍ പിടിവീണു

കോഴിക്കോട്: സ്വര്‍ണം കടത്താന്‍ ഇതുവരെ ആരും സ്ഞ്ചരിക്കാത്ത വഴികളിലുടെ യാത്ര തുര്‍ന്ന് കടള്ളക്കടത്തുകാര്‍! വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ത്രീയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സംശയം തോന്നി വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിച്ചപ്പോള്‍ ഞെട്ടി. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്.

ഇന്നലെയാണ് കസ്റ്റംസ് പരിശോധനയില്‍ സ്ത്രീ പിടിയിലായത്. മെറ്റല്‍ ഡിറ്റക്ടറില്‍ സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ചുരിദാര്‍ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്. കത്തിക്കുമ്പോള്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതില്‍ സ്വര്‍ണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50 ലക്ഷത്തില്‍ താഴെ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീക്കെതിരേ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസിനെ കബളിപ്പിച്ചതിന് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

 

Back to top button
error: