NEWS

സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ;ആക്ഷേപങ്ങളോ തിരുത്തോ ഉണ്ടെങ്കിൽ ഡിസംബര്‍ എട്ട് വരെ സമർപ്പിക്കാം

ന്യൂഡൽഹി :സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ.

2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വെബ് സൈറ്റായ www.ceo.kerala.gov.inല്‍ കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ ലഭ്യമാണ്.

 

Signature-ad

താലൂക്ക്, വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ വില്ലേജ് ഓഫിസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാകും. ഇതുപരിശോധിച്ച്‌ തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തുകയും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഈ വര്‍ഷം നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ട് വരെ സമര്‍പ്പിക്കാവുന്നതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം.കൗള്‍ അറിയിച്ചു.(www.ceo.kerala.gov.in) 

Back to top button
error: