NEWS

വന്ദേ ഭാരത് സര്‍വീസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മറ്റ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

ചെന്നൈ : ചെന്നൈ – മൈസൂരു വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ മാസം 11 മുതല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മറ്റ് ചില ട്രെയിനുകളുടെ സമയക്രമത്തിൽ ദക്ഷിണ റെയിൽവേ മാറ്റം വരുത്തി.
മംഗളൂരു-ചെന്നൈ മെയില്‍ (12602) ഉച്ചയ്ക്ക് 1.30ന് പകരം 25 മിനിറ്റ് വൈകി വെള്ളിയാഴ്ച മുതല്‍ 1:55ന് ആയിരിക്കും മംഗളൂരുവിൽ നിന്ന് പുറപ്പെടുക. കാസര്‍കോട് 2.35 (നേരത്തെ 2.10), കോഴിക്കോട് 5.30 (നേരത്തെ 5.10), ചെന്നൈ സെന്‍ട്രല്‍ പിറ്റേദിവസം രാവിലെ 6.10 (നേരത്തെ 5.35) എന്നിങ്ങനെയാണ് പുതിയ സമയം.
കൂടാതെ, ആലപ്പുഴ-ചെന്നൈ (22640) ട്രെയിന്‍ വൈകീട്ട് 4:05ന് പകരം 3:40ന് ആയിരിക്കും ഇനി ആലപ്പുഴയില്‍ നിന്ന് പുറപ്പെടുക.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ-ബംഗളൂരു-മൈസൂരു റൂട്ടില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

Back to top button
error: