കണ്ണൂർ: നാദാപുരം മേഖലയിൽ ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി.
പേരോട് ടൗണിലെ അല്‍ മദീന ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. ഹോട്ടലില്‍ നിന്നും കാലാവധി കഴിഞ്ഞ പാല്, പഴകിയ മയോണൈസ്, അഞ്ച് കിലോ പഴകിയ പൊരിച്ച ചിക്കന്‍, മൂന്ന് കിലോ പാകം ചെയ്ത ബീഫ്, രണ്ട് കിലോ പഴകിയ കാട പൊരിച്ചത്, അഞ്ച് കിലോ പഴകിയ അല്‍ഫാം, വേവിക്കാത്തതും വൃത്തിഹീനവുമായ പഴകിയ ചിക്കന്‍, പൂപ്പല്‍ പിടിച്ച അച്ചാറുകള്‍, കിസ്മിസ്, ജ്യൂസിന് വേണ്ടി സൂക്ഷിച്ച പഴകിയതും ഫംഗസ് ബാധിച്ചതുമായ ഫ്രൂട്ട്സുകള്‍, ദിവസങ്ങളോളം പഴക്കമുള്ള പരിപ്പ് കറി എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.
സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.