പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുൻപ് കാണാതായ യുവതിയെ കണ്ടെത്തി.
കന്യാകുമാരി കുളച്ചല്‍ സ്വദേശി ജോണ്‍സന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26) ആണ് കണ്ടെത്തിയത്.
ആറന്മുള തെക്കേ മലയില്‍ ഭർത്താവും കുട്ടികളുമായി താമസിക്കുമ്ബോള്‍ 2017 ജൂലൈ മാസം മുതലാണ് ഇവരെ കാണാതായത്. ആദ്യം ബംഗളൂരിലും പിന്നീട് കോട്ടയത്തും എത്തിയ യുവതി മറ്റൊരു യുവാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.
ഡിവൈ.എസ്.പി കെ. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.കെ. മനോജ്, എസ്.ഐ. ഹരീന്ദ്രന്‍ നായര്‍, എ.എസ്.ഐ സജീഫ് ഖാന്, എസ്.സി.പി.ഒ സലീം, സി.പി. ലേഖ എന്നിവരാണ് അന്വേഷണം നടത്തിയത്. യുവതിയെ കോടതിയില്‍ ഹാജരാക്കി.