ഇടുക്കി:സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. ശാന്തന്‍പാറയിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ പരമശിവന്, മകന് കുട്ടന് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ ശാന്തന്‍പാറ സ്വദേശി വിമല്‍, ബന്ധു അരവിന്ദന് എന്നിവരെ അറസ്റ്റ് ചെയ്തു.
ശാന്തന്‍പാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചെന്നാണ് വിവരം.