CrimeNEWS

കാമുകിമാരെ പങ്കിടുന്നതിനെച്ചൊല്ലി ചങ്ങാതിമാർ തമ്മിൽ തർക്കം, താനെയിൽ യുവാവിനെ കൊന്ന് ലിംഗം വായില്‍ തിരുകി

കാമുകിയെ ചൊല്ലി ബാല്യകാല സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് ഹോട്ടല്‍ ഉടമയായ ഷമീം അന്‍സാരിയെ സുഹൃത്തായ അസ്ലം കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അസ്ലം സുഹൃത്തിന്റെ ലിംഗം ഛേദിച്ച്‌ വായില്‍ തിരുകുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്.

കാമുകിമാരെ പങ്കിടുന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരണപ്പെട്ടയാള്‍ക്ക് അഞ്ചോളം കാമുകിമാരുണ്ടായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പ്രണയത്തെ ടൈംപാസാക്കി കണ്ട ഇയാളോട്, ഒരു പെണ്‍കുട്ടിയോട് തനിക്ക് ഇഷ്ടമാണെന്നും, വിട്ടുതരണമെന്നുമാണ് അസ്ലം ആവശ്യപ്പെട്ടത്. എന്നാല്‍ ഷമി അവളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. ഇതോടെ ദേഷ്യം വന്ന പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച നിലയില്‍ ഷമീമിനെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Back to top button
error: