പാനൂര്‍: മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുലപ്പാല്‍ നല്‍കി ഉറക്കി കിടത്തിയ കുഞ്ഞാണ് മരിച്ചത്.
കൂറ്റേരി ചിറയില്‍ഭാഗം ചാലുപറമ്ബത്ത് അക്ഷയ്യുടെയും ആദിത്യയുടെയും മകള്‍ അക്ഷചന്ദ്രയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുലപ്പാല്‍ നല്‍കി കുട്ടിയെ ഉറക്കിക്കിടത്തിയതായിരുന്നു. പിന്നീട് കുട്ടി ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.