തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ വീടിനു മുന്നില്‍ കെ.എസ്.യു പ്രതിഷേധം. മേയറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മേയറുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തുടര്‍ച്ചയായ രണ്ടാം ദിവസവും കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. മേയറെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹം തുടങ്ങി. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സി.പി.എം കൗണ്‍സിര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയിരുന്നു.