NEWS

ആരും തിരിഞ്ഞുനോക്കിയില്ല;കടലില്‍ മുങ്ങി മരിച്ച ബാലന്‍റെ മൃതദേഹം ബൈക്കില്‍ മോര്‍ച്ചറിയില്‍ എത്തിച്ചു

അമരാവതി: കടലില്‍ മുങ്ങി മരിച്ച ബാലന്‍റെ മൃതദേഹം ബൈക്കില്‍ മോര്‍ച്ചറിയില്‍ എത്തിച്ചു.

 ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഗുഡൂര്‍ സെഡ്‌പി ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി നവീനാണ് മരിച്ചത്. മരുമകന്‍റെ മൃതദേഹം അമ്മാവന്‍ ബൈക്കിൽ കയറ്റിയാണ് മോർച്ചറിയിൽ എത്തിച്ചത്.

 

Signature-ad

 

ഞായറാഴ്‌ച മങ്ങിനാപുടി ബീച്ചില്‍ കടലില്‍ നീന്തുന്നതിനിടെ നവീന്‍ മുങ്ങി മരിക്കുകയായിരുന്നു. ശേഷം പേടപട്ടണത്താണ് നവീന്‍റെ മൃതദേഹം കരയ്‌ക്കടിഞ്ഞത്. മൃതദേഹം ബീച്ചില്‍ നിന്ന് മാറ്റുന്നതില്‍ അധികൃതര്‍ ഇടപെടാതെ വന്ന സാഹചര്യത്തില്‍ ബൈക്കിലാണ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയതെന്ന് നവീന്‍റെ അമ്മാവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: