NEWS

വീട്ടില്‍ അതിക്രമിച്ചു കയറി എട്ട് വയസ്സുകാരിയെ കടന്നുപിടിച്ച 64കാരനെ അറസ്റ്റ് ചെയ്തു

അടൂര്‍:  വീട്ടില്‍ അതിക്രമിച്ചു കയറി എട്ട് വയസ്സുകാരിയെ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം കാട്ടിയ 64കാരനെ അറസ്റ്റ് ചെയ്തു.
അടൂര്‍ ഏറത്ത് തൂവയൂര്‍ മണക്കാല വട്ടമലപ്പടി രാമചന്ദ്രനെ(64)യാണ് അടൂര്‍ പോലീസ് പിടികൂടിയത്. ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച്‌ വലിച്ച്‌ കട്ടിലിലേക്ക് തള്ളിയിടാന്‍ ശ്രമിച്ച്‌ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.വീട്ടുകാർ ബഹളം വച്ചതോടെ അയൽപക്കത്തുള്ളവർ ചേർന്നാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
സമാനമായ മറ്റൊരു കേസും ഇയാൾക്കെതിരെ അടൂർ പോലീസ് സ്റ്റേഷനിലുണ്ടെന്ന് പോലീസുകാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: