വളാഞ്ചേരി: ദേശീയപാത 66-ല്‍ വട്ടപ്പാറയ്ക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു.
കാവുംപുറം ഉണ്ണിയേങ്ങല്‍ വീട്ടില്‍ യൂസഫ്- സൈനബ ദന്പതിമാരുടെ മകള്‍ ജുമൈല (23) യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നാണ് അപകടം.
കോട്ടയ്ക്കലിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യനായി ജോലി ലഭിച്ച ജുമൈല ജോലിയില്‍ പ്രവേശിക്കാനായി സഹോദരന് ജാബിറിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ സഹോദരന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.