NEWS

മലയാളി നഴ്‌സ്‌ അയർലണ്ടിൽ നിര്യാതയായി

ഡബ്ലിന്‍:  മലയാളി നഴ്സും കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവും,
പാമ്പാടി ആനിവേലിൽ എ എം ജേക്കബിന്റെയും, ലിസമ്മയുടെയും മകളുമായ വിധു സോജിന്‍ (45 വയസ്സ്) ഡബ്ലിനിൽ നിര്യാതയായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
 സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്.
മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് റ്റൗണിലെ ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊതു ദര്‍ശനവും സംസ്‌കാരവും പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: