കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലയായ അയ്യന്‍കുന്നിലെ ആനപ്പന്തിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു.
ആനപ്പന്തി സ്വദേശിനി കാഞ്ഞമലയില്‍ വത്സമ്മ (60) ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വത്സമ്മക്ക് പരിക്കേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ മുഖത്തെ എല്ലുകളില്‍ പൊട്ടലുണ്ടായി. വീടിന്റെ വയറിംഗ് ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ റബര്‍ കര്ഷകൻ മിന്നലേറ്റു മരിച്ചിരുന്നു.