CrimeNEWS

ബലാത്സംഗ കൊലപാതകത്തിനു വധശിക്ഷ വിധിച്ച പ്രതിളെ വെറുതെവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികളെയും സുപ്രീംകോടതി വെറുതെവിട്ടു. ഡല്‍ഹിയിലെ കോടതി വധശിക്ഷ വിധിച്ച കേസിലാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.

2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹി ഛാവ്ലയില്‍് 19 വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിയാനയിലെ വയലിലാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.

Signature-ad

യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നും മൃതദേഹം ഹരിയാനയിലെ റോധായി ഗ്രാമത്തിലെ വയലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2014 ഫെബ്രുവരിയിലാണ് കേസിലെ മൂന്ന് പ്രതികള്‍ക്കും ഡല്‍ഹിയിലെ കോടതി വധശിക്ഷ വിധിച്ചത്. അതേവര്‍ഷം ഓഗസ്റ്റ് 26-ന് ഡല്‍ഹി ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.

 

 

Back to top button
error: