IndiaNEWS

150 കിലോമീറ്റർ സൈക്കിൾ ചവിട്ടി കോയമ്പത്തൂരിൽ നിന്നും വരനെത്തി ഗുരുവായൂരിൽ താലി ചാർത്തി മടങ്ങി, വധുവും ബന്ധുക്കളും കാറില്‍ അനുഗമിച്ചു

150 കിലോ മീറ്റർ സൈക്കിൾ ചവിട്ടി വരന്‍ എത്തി. വരനൊപ്പം അഞ്ചു കൂട്ടുകാരും സൈക്കിളില്‍ തന്നെ. താലികെട്ട് കഴിഞ്ഞ് മടങ്ങുന്നതും സൈക്കിളിൽ. കോയമ്പത്തൂര്‍ തൊണ്ടമൂത്തൂര്‍ സെന്തിള്‍ രാമന്റെയും ജ്യോതിമണിയുടെയും മകന്‍ ശിവസൂര്യനാണ്(28) വിവാഹത്തിന് സ്വന്തം വാഹനമായ സൈക്കിളിലെത്തിയത്.

കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകള്‍ അഞ്ജനയാണ് വധു. ‘റൈഡ് ടു മാര്യേജ്’- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡ് വെച്ചായിരുന്നു ഇവരുടെ യാത്ര.
അശോക് ഗ്രാമലിംഗം, ദിനേശ് മുരുകേഷ്, ഉഷാ കണ്ണന്‍, മണികണ്ഠ ഗോവിന്ദരാജ്, നഷികേദ് വെങ്കട്ട് എന്നിവരായിരുന്നു സൈക്കിളിലെത്തിയ കൂട്ടുകാര്‍. ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനീയര്‍മാരാണിവര്‍. പരിസ്ഥിതിപ്രവര്‍ത്തകര്‍ കൂടിയാണിവര്‍.
ശനിയാഴ്ച രാവിലെ ആറരയ്ക്ക് കോയമ്പത്തൂരില്‍നിന്ന് യാത്ര തിരിച്ചു. ഗുരുവായൂരില്‍ എത്തുമ്പോള്‍ വൈകീട്ട് അഞ്ച് കഴിഞ്ഞു. ദേവസ്വത്തിന്റെ കൗസ്തുഭം ഗസ്റ്റ്ഹൗസിലാണ് ഇവര്‍ മുറിയെടുത്തത്. ബന്ധുക്കളും വധുവും വീട്ടുകാരും രാത്രിയോടെ എത്തി. അഹമ്മദാബാദില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് വധു. രണ്ടു വര്‍ഷമായുള്ള പ്രണയമാണ് ഞായറാഴ്ച മിന്നുകെട്ടിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
താലികെട്ട് കഴിഞ്ഞ് സൈക്കിളിൽ തന്നെയാണ് മടക്കം. ചടങ്ങ് കഴിഞ്ഞാല്‍ തങ്ങള്‍ സൈക്കിളില്‍ത്തന്നെ കോയമ്പത്തൂരിലേക്ക് പോകുമെന്ന് ശിവസൂര്യന്‍ വധുവിനെയും വീട്ടുകാരെയും നേരത്തെ അറിയിച്ചിരുന്നു. അവര്‍ സമ്മതവും നല്‍കി. വധുവും ബന്ധുക്കളും കാറില്‍ കോയമ്പത്തൂരിലെത്തും.

Back to top button
error: