പാലക്കാട്: പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കൊപ്പം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഘർഷമുണ്ടായത്. മേളയുടെ സമാപന ദിവസമാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസും നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് രംഗം ശാന്തമാക്കാനായത്. വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് സംഘാടകർ അറിയിച്ചു.