ആലപ്പുഴ: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു.
രണ്ട് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മാരാരിക്കുളം കുറുക്കഞ്ചിറ സ്വദേശി പ്രശാന്ത് (മണിക്കുട്ടന്‍ 42) ആണ് മരിച്ചത്.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സന്തോഷ്, രജീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവര്‍ ചികിത്സയിലാണ്. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളിലുള്ള സണ്‍ ഷെയ്ഡില്‍ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിന് മുകളിലിരുന്ന് രജീഷ് കുമാര്‍ സിമന്റ് കട്ട കെട്ടുന്നതിനിടെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു.
അപകട സമയം സ്ലാബിന് താഴെ പ്രശാന്തും സന്തോഷ് കുമാറും ഭിത്തിയില്‍ സിമന്റ് തേക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മുകളിലേക്കാണ് സ്ലാബ് വീണത്. പരുക്കേറ്റവരെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.