കോഴിക്കോട്: ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ച പതിനാറുകാരിയെ പൊലീസ് മോചിപ്പിച്ചു. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയാണ് കൗമാരക്കാരിക്ക് രക്ഷയായത്.
സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്തു. ലഹരി വേട്ട ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നഗരത്തില്‍ മിന്നല്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലും പൊലീസ് സംഘം പരിശോധനയ്ക്ക് കയറി. ഇതിനിടെയാണ് മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ പതിനാറുകാരിയെ കണ്ടെത്തിയത്.
അറസ്റ്റിലായ ഉസ്മാനെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.