യാത്രാ ക്ലേശം നില്ക്കുന്ന മേഖലകളിലെ ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് പുതുക്കലിന് അപേക്ഷ ലഭിച്ചാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ അനുവദിച്ച് നല്‍കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കൂട്ടാര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികൾക്കാണ് 140 കിലോമീറ്റര്‍ പരിധിയുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം ദിവസവും 30 കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തേണ്ട ഗതികേടിലായത്.