ഗുവാഹത്തി: തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് രണ്ടുഗോളുകള്‍ നേടി. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസിന്റെ വകയായിരുന്നു മൂന്നാംഗോള്‍.ഗോള്‍രഹിത ആദ്യപകുതിക്ക് ശേഷമായിരുന്നു മൂന്നുഗോളുകളും.
ഇതോടെ അഞ്ചുകളിയില്‍ നിന്ന് രണ്ടുവിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ആറുപോയിന്റായി.