NEWS

ആക്രമണ ഭീഷണി;തമിഴ്‌നാട്ടിലെ റൂട്ട് മാര്‍ച്ച്‌ റദ്ദാക്കി ആര്‍.എസ്.എസ്

ചെന്നൈ: തമിഴ്‌നാട്ടിലെ റൂട്ട് മാര്‍ച്ച്‌ റദ്ദാക്കി ആര്‍.എസ്.എസ്. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് അനുകൂലമായ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നാളെ നടക്കേണ്ട മാര്‍ച്ച്‌ റദ്ദാക്കിയതായി ആര്‍.എസ്.എസ് സംസ്ഥാന ഘടകം അറിയിച്ചത്.ആക്രമണ ഭീഷണിയെ തുടർന്നാണ് ഇതെന്നാണ് വിവരം.

മാര്‍ച്ച്‌ റദ്ദാക്കിയ വിവരം പ്രസ്താവനയിലൂടെയാണ് ആര്‍.എസ്.എസ് അറിയിച്ചത്.തമിഴ്‌നാട്ടിലെ 44 സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച്‌ നടത്താന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

 

Signature-ad

 

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു നേരത്തെ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നല്‍കിയില്ല.സര്‍ക്കാര്‍ നടപടിക്കെതിരെ പിന്നീട് ആര്‍.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.കോടതി അനുകുലമായ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മാർച്ച് റദ്ദാക്കിയതായി ആർഎസ്എസ് നേതൃത്വം അറിയിച്ചത്.

Back to top button
error: