കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളിക്കും അരൂരിനും ഇടയില്‍ ആകാശപാത നിര്‍മ്മിക്കുന്നത് ദേശീയപാത അതോറിറ്റിയുടെ പരിഗണനയില്‍.
നഗരത്തില്‍ മൂന്ന് ഫ്ലൈ ഓവറുകള്‍ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായുള്ള പ്രാഥമിക ചര്‍ച്ച എന്‍എച്ച്‌എഐ (NHAI) പൂര്‍ത്തിയാക്കി.
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18 കിലോമീറ്റര്‍. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ദൂരം. എന്നാല്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ ഇത് മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലം പണിതിട്ടും രക്ഷയില്ല. ഈ സാഹചര്യത്തിലാണ് ദേശീയപാത 66ന്‍റെ വികസനത്തിന്‍റെ ഭാഗമായി ഈ പാതയില്‍ 18 കിലോമീറ്റര്‍ ആകാശപാത പണിയാനുള്ള ആലോചനകള്‍ സജീവമാകുന്നത്.
കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതകളില്ല.