NEWS

ബൈക്കില്‍ ട്രെയിലര്‍ ലോറി ഇടിച്ചു പിതാവും മകളും മരിച്ചു

കൊട്ടിയം: ബൈക്കില്‍ ട്രെയിലര്‍ ലോറി ഇടിച്ചു പിതാവും മകളും മരിച്ചു. കൊട്ടിയം സിത്താര ജങ്ഷനു സമീപം വാഴവിള പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (56), കെ.ഗൗരി (16) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്ബതോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ മൈലക്കാട് ഇറക്കത്ത് ആണ് അപകടം. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

Back to top button
error: