NEWS

പനി ബാധിച്ച്‌ യുകെജി വിദ്യാര്‍ത്ഥിനി മരിച്ചു

തൃശൂര്‍: പനി തലച്ചോറിനെ ബാധിച്ച്‌ യുകെജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി റഹ്മത്ത് നഗറില്‍ പുതിയവീട്ടില്‍ മന്‍സൂര്‍-സബീന ദമ്ബതികളുടെ ഏക മകള്‍ ഫാത്തിമ അഫ്രീനാണ് മരിച്ചത്.

10 ദിവസം മുമ്ബാണ് കുട്ടിക്ക് പനി പിടിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ ആണ് പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പിന്നാലെ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലും കുട്ടിയെ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Signature-ad

 

വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: