CrimeNEWS

ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍: ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് യുവതി ഹാജരായത്. ഭര്‍ത്താവ് പുതിയതായി വാങ്ങിയ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. കണ്ണൂര്‍ ചെങ്ങളായി സ്വദേശിയായ 27 വയസുകാരി രണ്ടു കുട്ടികളുടെ അമ്മയാണ്. 24 വയസുകാരനാണ് കാമുകന്‍. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ റമീസിനൊപ്പമാണ് യുവതി പോയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാര്‍ കരുതുന്നത്. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഭര്‍ത്താവിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് യുവതി പണം പിന്‍വലിച്ചു. ഇത് സംബന്ധിച്ച മെസ്സേജ് ഭര്‍ത്താവിന് മൊബൈല്‍ ഫോണില്‍ ലഭിച്ചു. അര്‍ദ്ധരാത്രിയില്‍ ഭാര്യ പണം പിന്‍വലിച്ച മെസ്സേജ് ഫോണില്‍ വന്നതോടെ വിദേശത്തുള്ള ഭര്‍ത്താവ് അമ്പരപ്പിലായി.

Signature-ad

തുടര്‍ന്നാണ് യുവതിയെ അന്വേഷിച്ചത്. ഫോണ്‍ വിളിച്ച് കിട്ടാതായതോടെ വീട്ടില്‍ ഉള്ളവരുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതിയെ കാണാനില്ലെന്ന് വ്യക്തമായി. കാസര്‍ഗോഡുള്ള എ.ടി.എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുള്ളത്. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭര്‍ത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭര്‍ത്താവ് വീണ്ടും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: