NEWS

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ

ടുക്കി: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് ശരത്തിന്റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്. ശരത്തിന്റെ രണ്ടാം ഭാര്യയാണ് വാഗമണ്‍ പാറക്കെട്ട് സ്വദേശിയായ ശരണ്യ.

 

Signature-ad

 

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ മരിച്ചതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ത്തിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വാഗമണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: