NEWS

മയക്കുമരുന്ന് കലര്‍ത്തിയ തക്കാളി ജ്യൂസ് നല്‍കി കെഎസ് യു നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: മയക്കുമരുന്ന് കലര്‍ത്തിയ തക്കാളി ജ്യൂസ് നല്‍കി കെഎസ് യു നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി.

ലോ അക്കാദമി മുന്‍ ചെയര്‍മാന്‍ മുഹമ്മദ് ആഷിഖിനെതിരെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.

വഴയിലയിലെ വാടക വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. നഗ്നദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും, സംഭവം പുറത്തുപറഞ്ഞാല്‍ ഇത് പുറത്തുവിടുമെന്നും ആഷിക് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

Signature-ad

2021 ജൂണ്‍ 14 നായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കോളേജില്‍വെച്ച്‌ ആഷികിനെ പരിചയപ്പെട്ട പെണ്‍കുട്ടി കെഎസ് യുവില്‍ അംഗത്വം എടുത്തിരുന്നു. സംഘടനയുടെ മീറ്റിംഗ് എന്ന പേരിൽ വാടക വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു പീഡനം.

 

 

ഇതിനിടെ സ്വര്‍ണമാലയും പാദസരവും ആഷിക് വാങ്ങിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: