KeralaNEWS

വാവയെ വിളിച്ചു; സ്വീഡനില്‍ രാജവെമ്പാല പേടിച്ച് കൂട്ടില്‍ക്കയറി!

തിരുവനന്തപുരം: കൂട്ടില്‍നിന്നു രക്ഷപ്പെട്ട രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷിനെത്തന്നെ ഇറക്കാന്‍ സ്വീഡനിലെ മൃഗശാലാധികൃതര്‍ ആലോചിച്ചതേയുള്ളൂ, കഴിഞ്ഞ ദിവസം രാജവെമ്പാല സ്വയം കൂട്ടിലെത്തി!

സ്റ്റോക്‌ഹോമിലെ ഡിയോഗാര്‍ഡന്‍ ദ്വീപിലെ ‘സ്‌കാന്‍സെന്‍’ മൃഗശാലയോടു ചേര്‍ന്നുള്ള അക്വേറിയത്തില്‍നിന്നാണ് ഒക്ടോബര്‍ 22-ന് രാജവെമ്പാല ചാടിപോയത്. ‘ഹൗഡനി’ എന്നു വിളിപ്പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാല ചില്ലുകൂട്ടിലെ മേല്‍ക്കൂരയിലെ ബള്‍ബിനിടയിലൂടെയാണ് പുറത്തേക്കിറങ്ങിയത്. എക്‌സ്‌റേ മെഷീനും മറ്റും വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അക്വേറിയം വളപ്പില്‍ത്തന്നെ രണ്ടു മതിലുകള്‍ക്കിടയില്‍നിന്നു പാമ്പിനെ കണ്ടെത്തി.

Signature-ad

മതിലുകള്‍ തുരന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എക്‌സ്‌റേയുടെ പരിധിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരാഴ്ചയോളം മൃഗശാല അധികൃതര്‍ പഠിച്ചപണിയെല്ലാം നോക്കിയിട്ടും രാജവെമ്പാലയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.

ഇതിനിടെ സ്വീഡിഷ് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പാമ്പിനെ കണ്ടെത്തലാണ് തന്റെ ഇപ്പോഴത്തെ തലവേദനയെന്ന് മലയാളിയായ സുഹൃത്തിനോടു യാദൃച്ഛികമായി പറഞ്ഞതാണ് വാവ സുരേഷ് ചിത്രത്തില്‍ വരാന്‍ കാരണം. തൃശ്ശൂര്‍ സ്വദേശിയായ യു.്എസ്. പ്രസിഡന്റ് കാര്യാലയമായ വൈറ്റ് ഹൗസിലെ ജീവനക്കാരനാണ്. ഇദ്ദേഹം വാവ സുരേഷിന്റെ പാമ്പുപിടിത്തകഥകള്‍ സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. തുടര്‍ന്നാണ് വാവ സുരേഷിനെ കൊണ്ടുവരുന്നതിനെക്കുറിച്ച് മൃഗശാലാധികൃതര്‍ പരിഗണിച്ചത്.

ഏതുനിമിഷവും പോകാനായി തയ്യാറായിക്കൊള്ളണമെന്ന് വാവ സുരേഷുമായി സംസാരിച്ച മലയാളി ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഹൗഡനി വീണ്ടും കൂട്ടിലെത്തിയത്.

 

 

Back to top button
error: