CrimeNEWS

വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി, വിവരം പുറത്തറിഞ്ഞത് കൗൺസിലിംഗിനിടെ; അധ്യാപകനെതിരെ പോക്സോ കേസ്

കണ്ണൂർ: കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരായ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹ്യ പാഠം അധ്യാപകനായ ഹസനെതിരെയാണ് മുഴക്കുന്ന് പൊലീസാണ് പോക്സോ ചുമത്തി കേസെടുത്തത്.

സാമൂഹ്യപാഠം അധ്യാപകനായ ഹസൻ സ്കൂളിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ അധ്യാപികയോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പരാതിയിൽ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പരാതി കിട്ടിയ ഉടൻ തന്നെ ചൈൽഡ് ലൈൻ പരാതിക്കാരായ പെൺകുട്ടികളുടെ മൊഴിയെടുത്തു. വിദ്യാര്‍ത്ഥികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാലാണ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.

Signature-ad

പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി കൊടുത്തില്ലെന്നാരോപിച്ചും ആരോപണ വിധേയനായ അധ്യാപകൻ ഉടൻ രാജി വെക്കണമെന്നാവശ്യപ്പെട്ടും എസ്എഫ്ഐയുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ പ്രതിഷേധിച്ചു. സംഭവം അന്വേഷിച്ച് വരികയാണെന്നും അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഴക്കുന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: