IndiaNEWS

പുതിയതായി നിര്‍മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിന് കോഴിയെ കുരുതി കൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു

പുതിയതായി നിര്‍മിച്ച വീട്ടിലെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതി കൊടുക്കാനെത്തിയ മന്ത്രവാദിയെ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. രാജേന്ദ്രന്‍ എന്ന 70 കാരനാണ് മരിച്ചത്. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിനടുത്ത് പൊഴിച്ചലൂരിലാണ് സംഭവം.

വെള്ളിയാഴ്ചയാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടില്‍ ചില ചടങ്ങുകള്‍ നടത്താന്‍ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയത്. പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രന്‍ കോഴിയെ ബലിനല്‍കാന്‍ മൂന്നാം നിലയിലേക്കു കയറിപ്പോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മന്ത്രവാദി തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും ലോകേഷും അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് പലസ്ഥലത്തും തിരഞ്ഞെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ലിഫ്റ്റ് പണിയാന്‍ വേണ്ടി കുഴിച്ച കുഴിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജേന്ദ്രനാണ് ലോകേഷ് കണ്ടത്.

ഇയാളുടെ സമീപത്തായി കുരുതി കഴിക്കാന്‍ കൊടുത്തു വിട്ട കോഴിയുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .20 അടി താഴ്ചയിലേക്ക് ആണ് ഇയാള്‍ കോഴിയുമായി വീണത്.

Back to top button
error: