CrimeNEWS

ഒരു തെക്കന്‍ ‘കൊല’ക്കേസ്; വാഴക്കുല മോഷണത്തിന് പരാതി നല്‍കിയ അന്ന് ബാക്കി കുലകളും വെട്ടിക്കൊണ്ടുപോയി!

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വഴുതൂര്‍ ഏലായില്‍ വാഴക്കുലകള്‍ മോഷണംപോയി. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയ ദിവസം ബാക്കി കുലകളും മോഷ്ടിച്ചു! പാടത്ത് കുലച്ചുനിന്ന വിളവാകാത്ത കുലകള്‍ വെട്ടിനശിപ്പിക്കുയും ചെയ്തു.

വഴുതൂര്‍ നെല്ലിവിള, ഷിബു വിലാസത്തില്‍ ബാബുവിന്റെ വയലിലെ വിളവെത്തിയ 25 വാഴക്കുലകളാണ് മോഷണം പോയത്. ശനിയാഴ്ച 12 വാഴക്കുലകള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഞായാറാഴ്ച ബാബു നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയ ദിവസം രാത്രിയില്‍ ബാക്കിയുണ്ടായിരുന്ന കുലകളും കള്ളന്‍ വെട്ടിക്കൊണ്ടുപോയി. കൂടാതെ വിളവാകാത്ത അഞ്ച് കുലകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തു.

Signature-ad

മോഷണം സംബന്ധിച്ച് കെ.ആന്‍സലന്‍ എം.എല്‍.എയും വാര്‍ഡ് കൗണ്‍സിലര്‍ സുകുമാരിയും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മോഷണം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്.

Back to top button
error: