CrimeNEWS

ജവാനും ബെക്കാര്‍ഡിയും വിട്ടൊരു കളിയില്ല! രണ്ട് മാസത്തിനിടെ ബവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പോയത് 42,868 രൂപയുടെ മദ്യം

തിരുവനന്തപുരം: ബവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പെരുകുന്നു. രണ്ടു മാസത്തിനിടെ വിവിധ ഔട്ലെറ്റുകളില്‍ നിന്നായി 42,868 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടു. 36 കേസുകളാണ് ഈ കാലയളവില്‍ റജിസ്റ്റര്‍ ചെയ്തത്. ജവാനും ബെക്കാര്‍ഡിയുമാണ് കൂടുതലും മോഷണം പോയത്.

സംഭവത്തില്‍ ബവ്‌കോ പരാതി നല്‍കുന്നതിനു പകരം അതത് ഔട്ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്ലെറ്റുകളും പരാതി നല്‍കിയിരിക്കുന്നത്. ചേര്‍ത്തല ഔട്ലെറ്റില്‍ നിന്നുമാത്രം 8900 രൂപയുടെ മദ്യം മോഷണം പോയി.

Signature-ad

വനിതാ ജീവനക്കാരുള്ള ഔട്ലെറ്റില്‍ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ല. ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. ഔട്ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് ബവ്‌കോ മാറിയത്.

Back to top button
error: