ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രസംഗക്കേസില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ കുറ്റക്കാരനാണെന്ന് കോടതി.
യു.പി റാംപൂര്‍ കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അസംഖാന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. 2019ലാണ് അസംഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്.
കേസില്‍ രണ്ടില്‍ കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിനാല്‍ അസം ഖാന്‍റെ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. അടുത്തിടെയാണ് തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസംഖാന് സുപ്രീംകോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസംഖാനെതിരെ നിലവിലുള്ളത്.