CrimeNEWS

കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനി ഭഗീരഥി, ലക്ഷ്മി എന്ന വ്യാജപേരിൽ ജീവിച്ച ഈ യുവതിയെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകൾ

എറണാകുളം എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതി ലക്ഷ്മിയല്ല, നേപ്പാള്‍ സ്വദേശി ഭാഗീരഥിയെന്ന് (35) പൊലീസ് വെളിപ്പെടുത്തി. മൂന്നുവര്‍ഷം മുംപ് കൊച്ചിയിലെത്തിയ ഇവര്‍ ലക്ഷ്മിയെന്ന വ്യാജ പേരിലാണ് താമസിച്ചിരുന്നത്. മൊബൈൽ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷിക്കുന്ന റാം ബഹാദൂര്‍ ബിസ്തി (46)ക്കൊപ്പമായിരുന്നു ഇവരുടെ താമസം.

പൊലീസ് ഭാഗീരഥിയുടെ ബന്ധുക്കളെ ഇവർ കൊല്ലപ്പെട്ട വിവരം അറിയിച്ചു. ബന്ധുക്കൾ അടുത്ത ദിവസം കൊച്ചിയില്‍ എത്തും. റാം ബഹാദൂറിനൊപ്പമാണ് ഭാഗീരഥി ജീവിച്ചിരുന്നതെന്ന് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. ഒളിവില്‍ കഴിയുന്ന റാം ബഹാദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസിനു കൈമാറി. ഇയാളെ ഉടന്‍ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

എളംകുളത്ത്, പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ടി.കെ. നാരായണന്റെ വീടിനോട് ചേര്‍ന്ന ഒറ്റമുറിയിലാണ് പ്ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഭാഗീരഥിയും റാം ബഹാദൂറും വ്യാജ പേരില്‍ എന്തിന് കൊച്ചിയില്‍ തമ്പടിച്ചു, മറ്റെന്തെങ്കിലും ദുരൂഹത ഇതിനു പിന്നിലുണ്ടോ, ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

Back to top button
error: